മനാമ: മൈത്രി ബഹ്‌റൈൻ ‘കോവിഡ്-19 ന്യുമോണിയയും പരിഹാരമാർഗ്ഗങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ ലൈവ് പ്രോഗ്രാം സംഘടിപ്പിച്ചു. സമൂഹനന്മയ്ക്കും രോഗികൾക്കും ആശ്വാസത്തിന്റെ സാന്നിധ്യവുമായി അൽ ഹിലാൽ ഹോസ്പിറ്റൽ ഇന്റർനൽ മെഡിസിൻ വിഭാഗത്തിലെ ഡോ.രാഹുൽ അബ്ബാസ് (എംബിബിഎസ്,എം ഡി) ഓൺലൈൻ വഴി ആരോഗ്യക്ലാസ്സും സംശയനിവാരണവും നടത്തി. മൈത്രി ബഹ്റൈൻ പ്രസിഡണ്ട് നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ,വൈസ് പ്രസിഡണ്ട് അബ്ദുൽ വഹാബ്, മൈത്രി മുൻ പ്രസിഡൻറ് ഷിബു പത്തനംതിട്ട, മൈത്രി മീഡിയ കോർഡിനേറ്റർമാരായ ദൻജീബ്, റജബുദ്ധീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയെ നിയന്ത്രിച്ച് കൊണ്ട് മൈത്രി ചീഫ് കോർഡിനേറ്റർ നവാസ് കുണ്ടറ നന്ദിയും രേഖപ്പെടുത്തി.