ബഹ്‌റൈനിലെ സർക്കാർ സ്കൂളുകളിലെ ജീവനക്കാരിൽ 3,687 പേരും പ്രവാസികൾ

മനാമ: സർക്കാർ സ്കൂളുകളിൽ അദ്ധ്യാപന, വിദ്യാഭ്യാസ സഹായ സേവനങ്ങൾ നൽകുന്നതിന് 3,687 പ്രവാസികൾ നിലവിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി കരാറിലേർപ്പെട്ടിരിക്കുന്നതായി റിപ്പോർട്ട്. എംപി മംദൂ അൽ സാലിഹിന്റെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് അൽ നുഐമി രേഖാമൂലം പാർലമെൻ്റിൽ  നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

വിദേശരാജ്യങ്ങളിൽ നിന്നുള്ള അദ്ധ്യാപകരെക്കുറിച്ചും അവരുടെ യോഗ്യതയെക്കുറിച്ചുമുള്ള വിശദാംശങ്ങൾ അറിയിക്കാനും എം പി ആവശ്യപ്പെട്ടു. കൂടാതെ, എത്ര പ്രവാസികൾ, സർക്കാർ സ്കൂളുകളിൽ ടെക്നിക്കൽ, അഡ്മിനിസ്റ്റ്രേറ്റീവ് തസ്തികകളിൽ  ജോലി ചെയ്യുന്നുണ്ടെന്ന് അറിയാനും താല്പര്യപ്പെട്ടു. 

86 പ്രവാസി അദ്ധ്യാപകർക്ക് പി എച്ഛ് ഡി  യോഗ്യതയും, 327 പേർക്ക് ബിരുദം, ഉയർന്ന ഡിപ്ലോമ എന്നിവയുണ്ടെന്നും, 295 പേർക്ക് ബിരുദാനന്തര ബിരുദവും, 845 പേർക്ക് ബിരുദം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബാക്കിയുള്ളവരുടെ യോഗ്യതാ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.