മനാമ: ഓൺലൈനിൽ ബിസിനസ്സ് നടത്തുന്ന ബഹ്‌റൈനികൾക്ക് അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി രണ്ട് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. ഒന്ന്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന സൗജന്യ പദ്ധതിയായ ഖത്വ പദ്ധതിയിൽ അംഗമാകാം അല്ലെങ്കിൽ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന വെർച്വൽ കൊമേഴ്‌സ്യൽ രജിസ്ട്രേഷൻ (സിജിലി) തിരഞ്ഞെടുക്കാം.
സജീവമായ ഒരു വെർച്വൽ കൊമേഴ്സ്യൽ റെജിസ്റ്റ്രേഷൻ ലൈസൻസുള്ള സ്ഥാപനങ്ങൾക്കുള്ള ബിസിനസ് ഡെവലപ്മെൻ്റ് ആപ്ലിക്കേഷനാണ് സിജിലി – ഇ പ്ലാറ്റ്‌ഫോം. ഇതിൽ റജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും കമേഴ്സ്യൽ സ്ഥാപനങ്ങൾക്കു നൽകുന്ന, തംകീൻ സപ്പോർട്ട് പ്രോഗ്രാം, ബാങ്ക് വായ്പകൾ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ലഭിയ്ക്കും. അവർക്ക് ടെൻഡർ വിളിയ്ക്കാനും പറ്റും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിവാര ക്യാബിനറ്റ് യോഗത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഓൻലൈൻ വില്പനയും, വ്യവസായങ്ങളും നിരീക്ഷിയ്ക്കാനുള്ള സർക്കാരിൻ്റെ നടപടികളെക്കുറിച്ച് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സയീദ് അൽസയാനി ഒരു മെമ്മോ സമർപ്പിച്ചു.