മനാമ: വിദേശകാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫയും ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെ അണ്ടർ സെക്രട്ടറി പ്രകീർത്തിച്ചു. പൊതുലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇന്ത്യയുമായി കൂടുതൽ സഹകരിക്കാനുള്ള താൽപര്യവും അദ്ദേഹം അറിയിച്ചു. പൊതു വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യൻ അംബാസഡർ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം എടുത്തുപറയുകയും ബഹ്റൈൻ കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഇരുവരും ഏപ്രിലിൽ നടക്കുന്ന ബഹ്റൈൻ-ഇന്ത്യ സംയുക്ത ഉന്നതതല സമിതിയുടെ മൂന്നാമത് യോഗത്തിനുള്ള തയാറെടുപ്പുകൾ വിലയിരുത്തുകയും ചെയ്തു.
