മനാമ: പടവ് കുടുംബ വേദി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 1 മുതൽ ആരംഭിക്കും. ആസ്റ്റർ ഗുദൈബിയ ബ്രാഞ്ചിലും സനദ് ബ്രാഞ്ചിലും ഈ സേവനം ലഭ്യമായിരിക്കും. ബ്ലഡ് ഷുഗർ, ക്രിയാറ്റിനിൻ, ടോട്ടൽ കൊളസ്ട്രോൾ, ബി.പി. മോണിറ്ററിംഗ് എസ്.ജി.പി.ടി എന്നീ ടെസ്റ്റുകൾ സൗജന്യമായും ശേഷം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ പരിശോധനയും മെഡിക്കൽ ക്യാമ്പിലൂടെ സൗജന്യമായി ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏപ്രിൽ 1 മുതൽ ഏപ്രിൽ 10 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്ക് സുനിൽ ബാബു (33532669), മുസ്തഫ പട്ടാമ്പി (37740774), റസിൻ ഖാൻ (39602172) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.