മനാമ: 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ബഹ്‌റൈനിൽ കമ്പ്യൂട്ടർ വൈറസ് ബാധയിൽ 23 ശതമാനം വർദ്ധനവ് ഉണ്ടായി. എന്നാൽ ബാങ്കിംഗ് ട്രോജൻ ആക്രമണങ്ങൾ 66 ശതമാനം കുറഞ്ഞു.
കൊറോണവൈറസ് വ്യാപനത്തിൻ്റെ സമയത്ത് ആളുകൾ വീട്ടിൽ നിന്ന് ജോലിചെയ്യാനും പഠിക്കാനും ഷോപ്പിങ്ങും ബാങ്കിങ്ങും തുടങ്ങിയപ്പോൾ, സൈബർ കുറ്റവാളികൾ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോക്താക്കളെ ചൂഷണം ചെയ്യുന്നതിന് പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തി.
സ്പാം ഇമെയിൽ അറ്റാച്ചുമെന്റുകൾ, ലിങ്കുകൾ, ഡൗൺലോഡു ചെയ്യാനാകുന്ന മാൽവെയർ എന്നിവയൊയ്ക്കെയാണു് ആക്രമണത്തിനുപയോഗിച്ചത്.
കണ്ടെത്താൻ വിട്ടുപോയാൽ, വൈറസ് ബാധിച്ച ഉപകരണം മന്ദഗതിയിലാകുകയോ പൂർണ്ണമായും പ്രവർത്തിക്കുന്നത് നിർത്തുകയോ ഡാറ്റ ഇല്ലാതാക്കുകയോ മോഷ്ടിക്കുകയോ ചെയ്ത് ഉപയോക്താക്കളുടെ സ്വകാര്യതയെ അപകടത്തിലാക്കുകയും ചെയ്യുന്നതായിരുന്നു പൊതുവെയുള്ള ആക്രമണ സ്വഭാവം. സൈബർ കുറ്റകൃത്യങ്ങൾക്ക് പിടികൂടിയവരിൽ ശക്തമായ നടപടികളും കഴിഞ്ഞ വർഷങ്ങളിൽ കൈക്കൊണ്ടിട്ടുണ്ട്.