മനാമ: നവകേരള സൃഷ്ടിക്കും മതനിരപേക്ഷതക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം അനിവാര്യമാണെന്ന് ബഹ്‌റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ആഭിമുഖ്യത്തിൽ നടന്ന കോഴിക്കോട് ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപെട്ടു. കൺവെൻഷൻ പ്രശ്സ്ത ഗായകനും കവിയുമായ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഇടതുമുന്നണി സ്ഥാനാർത്ഥികൾ കൺവെൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കൂടായ്മയ്ക്ക് വേണ്ടി വി.രജീഷ് സ്വാഗതം ആശംസിച്ചു. എം.രാജീവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭാ പ്രസിഡണ്ട് കെ.എം.സതീഷ്, NCP ബഹ്‌റൈൻ പ്രസിഡണ്ട് ഫൈസൽ എഫ്.എം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രവാസികളെ ഇത്രമാത്രം കരുതലോടെ ചേർത്തു പിടിച്ച ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ തുടർ ഭരണത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുഴുവൻ പ്രവാസികളും കുടുംബങ്ങളും രംഗത്തിറങ്ങാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.
