മനാമ: ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു നടന്ന കൺവെൻഷൻ സി.പി.ഐ.(എം) പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം സഖാവ്. അഡ്വ. ആർ. സനൽ കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് വി ആന്റണി, സിപിഐ ജില്ലാ സെക്രട്ടറി എ. പി . ജയൻ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ലോക കേരളസഭ അംഗം സി. വി. നാരായണൻ, നവകേരള പ്രതിനിധി അസീസ് ഏഴംകുളം, എന്നിവർ അഭിവാദ്യം ചെയ്തു. മൂന്ന് ജില്ലകളിലെയും ഇടതുമുന്നണി സ്ഥാനാർത്ഥികൾ കൺവെൻഷനെ അഭിവാദ്യം ചെയ്തു. മഹേഷ് യോഗിദാസ് അധ്യക്ഷം വഹിച്ചു. ബിനു മണ്ണിൽ സ്വാഗതം പറഞ്ഞു.
