വേതന സംരക്ഷണ നിയമം ഇനി ബഹ്‌റൈനിലും; ലളിതമായും വേഗതയിലും ശമ്പള അക്കൗണ്ട് തുറക്കാൻ സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും ഒരുപോലെ ആശ്രയമായി ‘BFC Payments’

IMG-20210401-WA0065

എല്ലാവര്ക്കും സന്തോഷം നൽകുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം ബഹ്‌റൈൻ തൊഴിൽ-സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി(LMRA) ബോർഡ് ചെയർമാനായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയവും  LMRA യും സംയുക്തമായി WPS അഥവാ Wage Protection System നിയമം  പ്രാബല്യത്തിൽ  കൊണ്ട്  വന്നിരിക്കുന്നു. ഈ തീരുമാനപ്രകാരം, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ ലൈസൻസുള്ള സംവിധാനങ്ങൾ വഴി ഏതെങ്കിലും പേയ്‌മെന്റ് രീതികളിലൂടെ, വേതന സംരക്ഷണ സംവിധാനത്തിന് അനുസൃതമായി തന്റെ ജീവനക്കാരുടെ വേതനം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.

തീരുമാനം നടപ്പിലാക്കുന്നത് മൂന്ന് ഘട്ടങ്ങളായി 2021 മെയ് ഒന്നാം തീയതി മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 500 തൊഴിലാളികളോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന തൊഴിലുടമകളെ ഉൾപ്പെടുത്തും.  2021 സെപ്റ്റംബർ 1 ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ 50 മുതൽ 499 തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന തൊഴിലുടമകളെ ഉൾപ്പെടുത്തും. 2022 ജനുവരി ഒന്നാം തീയതി ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ 1 മുതൽ 49 തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകളെയാണ് ഉൾപ്പെടുത്തുക.

എല്ലാ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വളരെ ആശ്വാസം നൽകുന്ന ഒരു വാർത്തയാണിത്. ഈ നിയമത്തിലൂടെ തൊഴിലാളികളുടെ മാസശമ്പളം സർക്കാർ ഉറപ്പു വരുത്തുകയും, തൊഴിൽ വേതന സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് വലിയ തോതിൽ പരിഹാരം ആകുകയും ചെയ്യും. കൂടുതൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും ബിസിനസ്സിൻ്റെ നിരന്തരമായ വളർച്ച ഉറപ്പാക്കുകയും ചെയ്യുമെന്നത് പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഗവൺമെന്റിന്റെ ഈ പദ്ധതിക്ക് സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന സംവിധാന സഹായം ഉറപ്പു  വരുത്തുകയാണ് BFC Payments ന്റെ സർവിസുകൾ.

ബഹ്‌റൈനിലെ ധന വിനിമയ സേവന മേഖലയിൽ ഒരു നൂറ്റാണ്ട് പിന്നിട്ട ബഹ്‌റൈൻ ഫൈനാൻസിങ് കമ്പനി (BFC) ഉപഭോക്താക്കൾക്കായി നൂതനവും സുരക്ഷിതവുമായ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച ഫിൻടെക് കമ്പനിയാണ് ബി എഫ് സി പേയ്മെൻറ്സ് (BFC Payments).

കോർപറേറ്റുകൾക്കും, മറ്റു എല്ലാ വിഭാഗത്തിൽപെട്ട ബിസിനസുകൾക്കും ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ നൽകുന്ന BFC ഗ്രൂപ്പിന്‍റെ ഫിൻടെക് കമ്പനി ആയ BFC Payments സാധാരണക്കാരായ അടിസ്ഥാന വർഗ തൊഴിലാളികൾ മുതൽ കോർപ്പറേറ്റ് സ്ഥാപനങ്ങളെ വരെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന സമ്പൂർണ സുരക്ഷിത ഡിജിറ്റൽ പണ വിനിമയ, ശമ്പള വിതരണ  സംവിധാനമാണ് കൈകാര്യം ചെയ്യന്നത്.

ബാങ്കിങ് സൗകര്യമില്ലാത്ത അടിസ്ഥാന വർഗ തൊഴിലാളികൾക്ക് ശമ്പളം ഓൺലൈനായി അക്കൗണ്ടുകൾ വഴി കൈപ്പറ്റാനുള്ള സംവിധാനമാണ് BFC Payments ഒരുക്കിയിരിക്കുന്നത്. കമ്പനികൾക്കും തൊഴിലാളികൾക്കും അവരുടെ മാസം തോറും വരുന്ന ശമ്പള പ്രക്രിയ അനായാസേന കൈകാര്യം ചെയ്യാനാണ് പ്രധാനമായും ഇത് സഹായിക്കുന്നത്. ബാങ്ക് അക്കൗണ്ട് ലഭിക്കാനുള്ള പ്രയാസം നേരിടുന്നവർക്ക് ഏറെ ആശ്വാസം പകരുന്നതാണീ സംവിധാനം.

ലളിതമായ നടപടിക്രമങ്ങളിലൂടെ അക്കൗണ്ട് തുറക്കാനുള്ള സൗകര്യങ്ങൾക്ക് പുറമെ അടിസ്ഥാന മേഖലയിലുള്ള ഏതൊരു സാധാരണക്കാരനും അനായാസേന കൈകാര്യം ചെയ്യാവുന്ന വിധത്തിൽ  സുതാര്യതയും സുരക്ഷിതത്വവും ഉറപ്പു വരുത്തികൊണ്ടാണ് BFC Payments മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ഇത് കൂടാതെ തൊഴിലാളികൾക്ക് ഒരു കുടക്കീഴിൽ നിന്ന് തന്നെ ശമ്പളം എടുക്കുവാനും നാട്ടിലേക്ക് പണമയക്കാനും സാധിക്കുന്നതാണ്. ഇതിനായി വിവിധ കടമ്പകൾ കടക്കേണ്ടതില്ല എന്നതും ആശ്വാസകരമാണ്. നടത്തിയ ഇടപാടുകളെല്ലാം തന്നെ സുവ്യക്തമായി അവരുടെ മൊബൈൽ ആപ്പിലൂടെ  എപ്പോഴും ലഭിക്കുകയും ശമ്പളം ക്രെഡിറ്റ് തത്സമയം അറിയുവാനും, സ്റ്റെമെന്റ്റ് പ്രിന്റ് എടുക്കുവാനും സർവോപരി  നാട്ടിലേക്ക് പണമയക്കാനും BFC Payments ന്റെ Mobile APP വഴി അനായാസം സാധിക്കും.

ബഹ്‌റൈൻ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള LMRA അനുശാസിക്കുന്ന രീതിയിൽ WPS (Wage Protection System) സിസ്റ്റത്തിലൂടെയും, ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന കോവിഡ് പ്രതിരോധ മുൻകരുതൽ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ഏറ്റവും സുരക്ഷിതമായ ശമ്പള വിതരണ രീതിയാണ് BFC Payments ലൂടെ സാധ്യമാവുന്നത്. നിരവധി തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ചുരുങ്ങിയ സമയം കൊണ്ടുതന്നെ ലളിതമായ പ്രോസസ്സിലൂടെ അവരുടെ തൊഴിലാളികളുടെ അക്കൗണ്ടുകൾ തുറക്കുന്നതിനും, മാസ ശമ്പളം കൃത്യമായ ഡിജിറ്റൽ രേഖകളിലൂടെ കൈമാറാനുള്ള രീതി സാധ്യമാക്കുന്നതിനും, അതോടൊപ്പം തന്നെ സാമൂഹിക അകലം പാലിക്കുന്നതിനും പലരീതികളിലുള്ള രോഗ വ്യാപനത്തിൻറെ തോത് കുറയ്ക്കുന്നത്തിനും സഹായമാകമാണ്. ഇതൊടൊപ്പം തന്നെ പണം ഭദ്രമായി അക്കൗണ്ടിൽ സൂക്ഷിക്കുന്നതിനും സാധിക്കുന്നു.

സുരക്ഷിത ഡിജിറ്റൽ പണവിനിമയം എന്ന ബഹ്‌റൈൻ സർക്കാരിന്റെയും, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന്റെയും (CBB) ലക്ഷ്യങ്ങൾക്കനുസരിച്ച് അംഗീകൃത സുരക്ഷാ നിലവാരത്തോടുകൂടിയാണ് BFC Payments പ്രവർത്തിക്കുന്നത്. ഇതിൻറെ ഭാഗമായി പേയ്‌മെന്റ് കാർഡ് ഇൻഡസ്ട്രി ഡാറ്റ സെക്യൂരിറ്റി സ്റ്റാൻഡേർഡ് (PCI DSS) സർട്ടിഫിക്കേഷനും BFC Payments ന് ഉണ്ടെന്നുള്ളത് വിശ്വാസ്യത ഇരട്ടിപ്പിക്കുമെന്നതിൽ സംശയമില്ല. കൂടുതൽ വിവരങ്ങൾക്ക്: https://bfcpayments.com/services/bfc-payments-salary-account/#get-in-touch

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!