ആപ്പിന്‍റെ നിറം മാറ്റാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

whatsapp1

ആപ്പിന്‍റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. എന്നാല്‍ എപ്പോള്‍ മുതലാണ് ഈ ഫീച്ചര്‍ വരുക എന്നത് സംബന്ധിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വിശദീകരണം ഒന്നും നൽകിയിട്ടില്ല. ഇതിന് പുറമേ വിവിധ ഫീച്ചറുകള്‍ ഇപ്പോള്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. വോയിസ് സന്ദേശങ്ങളുടെ പ്ലേ ബാക്ക് സ്പീഡ് ക്രമീകരിക്കുന്ന രീതിയിലുള്ള ഫീച്ചര്‍ ഉടന്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇപ്പോൾ ഈ സൗകര്യം ലഭ്യമാകുന്നുണ്ട്. വാട്ട്സ്ആപ്പ് 2.21.60.11 പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. 1x, 1.5x,2x സ്പീഡിലാണ് വോയിസ് ഫീച്ചര്‍ ലഭിക്കുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!