മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡൊക്സ് കത്തീഡ്രലിലെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ ഇടവകയില്‍ വച്ച് വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ കാര്‍മികത്വത്തില്‍ നടന്നു. യാമ പ്രാര്‍ത്ഥനകള്‍, പ്രദക്ഷിണം, സ്ലീബാ വന്ദനവ്, കബറടക്കം തുടങ്ങി ദുഃഖ വെള്ളിയാഴ്ചയുടെ പ്രത്യേക ശുശ്രൂഷകള്‍ എല്ലാം നടത്തപ്പെട്ടു . കോവിഡ് നിബദ്ധനകൾ പ്രകാരം ശുശ്രൂഷകള്‍ എല്ലാം ഓണ്‍ ലൈനായി ഇടവകയുടെ ഫെയ്സ്ബുക്ക് പേജ് വഴി വെബ്ബ്കാസ്റ്റ് ചെയ്യപ്പെടുന്നു എന്നും, ഉയിര്‍പ്പ് പെരുന്നാളിന്റെ ശുശ്രൂഷ ശനിയാഴ്ച്ച വൈകിട്ട് 6:30 മുതല്‍ സന്ധ്യ നമസ്ക്കാരം, ഉയിര്‍പ്പിന്റെ പ്രഖ്യാപനം, വിശുദ്ധ കുര്‍ബ്ബാന എന്നിവയോടു കൂടി നടക്കുമെന്നും കത്തീഡ്രല്‍ ട്രസ്റ്റി സി. കെ. തോമസ്, സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് (ജോസ്) എന്നിവര്‍ അറിയിച്ചു.