bahrainvartha-official-logo
Search
Close this search box.

ക​ർ​ബാ​ബാ​ദ്​ ബീച്ചിൽ ശു​ചീ​ക​രണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​തം 

0001-19299596989_20210405_002853_0000

മനാമ: ക​ർ​ബാ​ബാ​ദ്​ ക​ട​ൽ​ത്തീ​രം ശു​ചീ​ക​രി​ക്കു​ന്ന​തി​ന്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. ക​ട​ൽ​ത്തീ​ര​ത്ത്​ മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യ​ത്തി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

മ​ന്ത്രാ​ല​യ​ത്തി​ലെ മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ സാ​ദ്​ അ​ൽ സ​ഹ്​​ലി​യും ബീ​ച്ച്​ സ​ന്ദ​ർ​ശി​ച്ച്​ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്തി.

രാ​ജ്യ​ത്തെ ബീ​ച്ചു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന്​ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ണ്ട​ർ​സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ക​ർ​ബാ​ബാ​ദ്​ ബീ​ച്ചി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

ബീ​ച്ച്​ മ​ലി​ന​പ്പെ​ടു​ത്തു​ന്ന​ത്​ ത​ട​യാ​ൻ കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ മു​ഹ​മ്മ​ദ്​ സാ​ദ്​ അ​ൽ സ​ഹ്​​ലി പ​റ​ഞ്ഞു. ദി​വ​സ​വും ര​ണ്ടു​​നേ​രം ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്നു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!