പാക്ട് ‘സ്റ്റുഡന്റ്‌സ് ഹോണറിങ് സെറിമണി’ വെള്ളിയാഴ്ച

20210415_042929_0000

മനാമ: ബഹ്‌റൈനിലെ പാലക്കാട് സ്വദേശികളുടെ കൂട്ടായ്മയായ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തീയേറ്റര്‍ (പാക്ട്), എല്ലാ വര്‍ഷവും നടത്തിവരാറുള്ള ‘സ്റ്റുഡന്റ്‌സ് ഹോണറിങ് സെറിമണി’ ഏപ്രില്‍ 16 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് സൂമിലൂടെ ഓണ്‍ലൈനായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ കൊല്ലവും ഇക്കൊല്ലവുമായി പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസും പഠനം പൂര്‍ത്തീകരിച്ചതോ പൂര്‍ത്തീകരിക്കാന്‍ പോകുന്നതോ ആയ 38 ല്‍ പരം കുട്ടികളെ ആണ് ആദരിക്കുന്നത്. പാക്ട് അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വിലയേറിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മഹാമാരിയുടെ കഷ്ടതകളിലൂടെ കടന്നുപോകുന്നവരുടെ മനസ്സുകള്‍ക്ക് വീണ്ടും ഊര്‍ജം പകരുവാനുമായി മജീഷ്യനും വിദ്യാഭ്യാസചിന്തകനുമായ ഗോപിനാഥ് മുതുകാടും ബഹ്‌റൈന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ അജയ് കുമാര്‍ ചേറ്റുവെട്ടിയും പരിപാടിയില്‍ തത്സമയം സൂമിലൂടെ ചേരും. ചടങ്ങില്‍, ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുട്ടികളെ പഠിക്കാനയച്ച രക്ഷിതാക്കള്‍ അവരുടെ വിജയാനുഭവങ്ങള്‍ പങ്കുവെക്കും. പരിപാടിയില്‍ പങ്കു ചേരാന്‍ താഴേ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

https://us02web.zoom.us/j/82256507784?pwd=dDZKQ0o2dFJ3RlBQUWVXRTFhYWhmQT09

Meeting ID: 822 5650 7784 Passcode: 3366

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!