മനാമ: തണൽ – അൽ ഹിലാൽ സ്പെഷ്യലൈസ്ഡ് മെഡിക്കൽ ക്യാമ്പ് ഇന്ന് (വെള്ളി) രാവിലെ അൽ ഹിലാൽ അദ്‌ലിയ ഹോസ്പിറ്റലിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. .
കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി, ജനറൽ ചെക്കപ്പ് എന്നീ വിഭാഗങ്ങളിലായി നടക്കുന്ന ക്യാമ്പ് രാവിലെ 8 മണിമുതൽ 1 മണിവരെ നീണ്ടു നിൽക്കും.
ക്യാമ്പിന് വേണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നവർ തിരക്ക് ഒഴിവാക്കാനായി കാലത്ത് 8 മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണെന്നും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.