മനാമ: ദേശീയ മനുഷ്യാവകാശ സംഘടന പ്രസിഡന്റ് മരിയ ഖൗറി ഹഡേഴ്സ്ഫീൽഡ് സർവകലാശാല പ്രൊഫസറും നിയമ മേധാവിയുമായ കാസിം ഷെയ്‌ഖുമായി കൂടിക്കാഴ്ച നടത്തി. മനുഷ്യാവകാശ സംസ്കാരം ഏകീകരിക്കുന്നതിലുള്ള അവബോധം വളർത്തുന്നതിൽ സ്ഥാപനങ്ങൾക്കുള്ള പങ്കിനെപ്പറ്റിയും അതിനുവേണ്ട നടപടികൾ ആരംഭിക്കുന്നതിനെപ്പറ്റിയും ഇരുവരും ചർച്ച ചെയ്തു.
