മനാമ: റമദാനിൽ രാജ്യത്ത് കൃത്യമായ അളവിൽ ഭക്ഷ്യലഭ്യത ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ടെന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. ചരക്കുകൾ കൃത്യമായി എത്തുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. ആളുകൾ സാധനങ്ങൾ വാങ്ങാനായി തിരക്കുകൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . കടകളിലും ഭക്ഷണശാലകളിലും മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ സന്ദർശകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു.