മനാമ: തൊഴിൽ സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദൻ എല്ലാ സർക്കാരിതര സംഘടനകളോടും, ചാരിറ്റബിൾ സൊസൈറ്റികളോടും വിശുദ്ധ മാസത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകളെടുക്കണമെന്ന് അറിയിച്ചു. ഫിത്വർ സക്കാത്തടക്കമുള്ള ദാനധർമങ്ങൾക്ക് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു. നോമ്പാചരിക്കുന്നവർക്ക് പൊതുസ്ഥലങ്ങളിൽ പ്രാതൽ മേശ ഒരുക്കരുതെന്നടക്കമുള്ള നിബന്ധനകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള കോർഡിനേറ്റിംഗ് കമ്മിറ്റിയുടെയും ദേശീയ ടാസ്‌ക്ഫോഴ്‌സിന്റെയും നിർദേശ പ്രകാരമാണ് നിബന്ധനകൾ കൊണ്ടു വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .