കോവിഡ് മുൻ കരുതൽ നടപടികളും പ്രോട്ടോക്കോളുകളും പാലിക്കാത്തതിനെ തുടർന്ന് മുഹർറഖിലേയും സതേൺ ഗവർണറേറ്റിലെയും നാല് പള്ളികൾ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടി. മിനിസ്ട്രി ഓഫ് ജസ്റ്റിസ് ,ഇസ്ലാമിക്ക് അഫേഴ്സിന്റെതാണ് തീരുമാനം. ആവശ്യമായ മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിൽ, പള്ളിയുടെ ചുമതലയുള്ളവർ അലംഭാവം കാട്ടിയതിനെ തുടർന്നാണ് നടപടി.
ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സുമായി ചർച്ച നടത്തിയതിനു ശേഷമാണ് പള്ളികൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്.