മനാമ: റമ്ദാൻ മാസത്തിലും കോവിഡ് നിയന്ത്രണത്തിനായി മികച്ച നേതൃത്വം നൽകുന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും, പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറിയും ദേശീയ ടാസ്‌ക്ഫോഴ്സ് അംഗവും ആയ ഡോ. വലീദ് അൽ മനീയ അഭിനന്ദനങ്ങൾ അറിയിച്ചു.
പകർച്ചവ്യാധിയെ മികച്ച രീതിയിൽ ബഹ്‌റൈൻ കൈകാര്യം ചെയ്യുന്നുണ്ടന്നും വൈറസിനെതിരെ പോരാടുന്നതിൽ മാതൃക സൃഷ്ടിച്ചു വെന്നും അദ്ദേഹം പറഞ്ഞു .
വൈറസ് പടരുന്നത് തടയുന്നതിനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുമായി വിശുദ്ധ റമദാൻ മാസവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച തീരുമാനങ്ങൽ പാലിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വൈറസ് പകരുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യത കണക്കിലെടുത്ത് വലിയ കുടുംബസംഗമങ്ങൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി.
കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്താനായി വിശുദ്ധ റമദാൻ മാസത്തിൽ ശ്രമങ്ങൾ തുടരണമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ആവശ്യപ്പെട്ടു.
വാക്സിനേഷൻ എടുക്കുന്നതിൽ ഒരു പോരായ്മയും കാണിക്കരുതെന്നും ബഹ്‌റൈൻ വാഗ്ദാനം ചെയ്ത വിലയേറിയ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായി വാക്സിനുകളും ആരോഗ്യ സംരക്ഷണവും നൽകണമെന്ന രാജാവിന്റെ നിർദ്ദേശത്തിനും അദ്ദേഹം നന്ദി പറഞ്ഞു.