കാപ്പിറ്റൽ ഗവർണ്ണറേറ്റിൻ്റെ ഇഫ്താർ കിറ്റുകളുടെ വിതരണ ദൗത്യവുമായി ബി കെ എസ് എഫ്

IMG-20210416-WA0048

മനാമ: കാപ്പിറ്റൽ ഗവർണറേറ്റ് റമദാൻ മാസത്തിൽ നൽകിക്കൊണ്ടിരിക്കുന്ന ഇഫ്താർ കിറ്റുകൾ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തിച്ചു നൽകുന്നു.

ഉമ്മുൽ ഹസം ചാരിറ്റി വിംഗ് ഓഫീസിൽ നിന്നും ഗവർണ്ണറേറ്റ് ചാരിറ്റി ഹെഡ് യൂസഫ് ലോറിയിൽ നിന്നും ബി കെ എസ് എഫ് ഉപദേശക സമിതി അംഗം നജീബ് കടലായിയും ചാരിറ്റി കൺവീനർ അൻവർ കണ്ണൂരും ചേർന്ന് കിറ്റുകൾ സ്വീകരിച്ചു. ആന്റണി പൗലോസ്,
ബി കെ എസ് വളണ്ടിയർന്മാരായ ലത്തീഫ് മരക്കാട്ട്, കാസിം പാടത്തകായിൽ, നുബിൻ ആലപ്പുഴ, നവാസ്, സലീം നമ്പ്ര, മൻസൂർ കണ്ണൂർ, ഗംഗൻ തൃക്കരിപ്പൂർ, നൗഷാദ് പൂനൂർ, എന്നിവർ നേതൃത്വം നൽകി.

നോമ്പുതുറ സമയത്തെ ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്ക് ഇഫ്താർ കിറ്റുകൾക്കായി 33614955, 33040446 എന്നീ നമ്പറുകളിൽ ബികെഎസ്എഫ് വളണ്ടിയർമാരെ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!