മനാമ: സാംസയുടെ അഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗം ഏപ്രിൽ 9ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓൺലൈൻ ആയി നടത്തപ്പെട്ടു. പ്രസിഡന്റ് ജിജോ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അഡ്വൈസറി ബോർഡ് മെമ്പർ ബാബുരാജ് മാഹി ഉൽഘാടനം നിർവഹിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി റിയാസ് കല്ല്മ്പലം പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ഗിരീഷ് കല്ലേരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കുകയും അവലോകനത്തിന് ശേഷം യോഗം അംഗീകരിച്ചു. 2021-22 വർഷത്തേക്കുള്ള 16അംഗ എക്സിക്യൂട്ടീവ് പാനൽ അഡ്വൈസറി ബോർഡ് മെമ്പർ മുരളീകൃഷ്ണൻ അവതരിപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തു. ശേഷം നടന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് – മനീഷ് പൊന്നോത്ത്
ജനറൽ സെക്രട്ടറി – നിർമല ജേക്കബ്.
ട്രെഷറർ വത്സരാജ് കുയിമ്പിൽ
എന്റർടൈൻമെന്റ് സെക്രട്ടറി – സതീഷ് പൂമനക്കൽ
ചാരിറ്റി കൺവീനർ – ജേക്കബ് കൊച്ചുമ്മൻ
മെമ്പർഷിപ്പ് സെക്രട്ടറി -ബിജു പുനത്തിൽ
വൈസ് പ്രസിഡന്റ് -അനിൽ കുട്ടോത്ത്
ജോയിന്റ് സെക്രട്ടറി -സന്തോഷ് ഡാനിയേൽ