bahrainvartha-official-logo
Search
Close this search box.

പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. വി.ടി. വിനോദിന് തണൽ ബഹ്‌റൈൻ ചാപ്റ്ററിൻറെ ആദരം

thanal1

മനാമ: ഭാരത സർക്കാരിന്റെ ഈ വർഷത്തെ “പ്രവാസി ഭാരതീയ സമ്മാൻ” ജേതാവും തണൽ – വടകര ട്രസ്റ്റിയുമായ ഡോ. വി.ടി. വിനോദിനെ തണൽ ബഹ്‌റൈൻ ചാപ്റ്റർ ആദരിച്ചു. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ തണൽ രക്ഷാധികാരിയും ട്രസ്റ്റിയുമായ അബ്ദുൽ മജീദ് തെരുവത്ത് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. തണലിന്റെ ഉപഹാരം സമ്മാനിച്ച ശ്രീ. സോമൻ ബേബി, ഡോ. വിനോദിനെ പോലുള്ളവരുടെ നിസ്വാർത്ഥ സേവനങ്ങളാണ് തണൽ പോലുള്ള സംഘടനകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും ഓജസ്സും നൽകുന്നതെന്ന് സദസ്സിനെ ഓർമ്മിപ്പിച്ചു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഐ. സി. ആർ. എഫ്. ചെയർമാൻ അരുൾ ദാസ്, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഗോപിയോ ചെയർമാൻ സണ്ണീ കുളത്തൂക്കൽ, ബഹ്‌റൈൻ കേരളിയ സമാജം വൈ. പ്രസിഡണ്ട് മോഹൻ കുമാർ, സെക്രട്ടറി എം. പി. രഘു, ഡോ. ശരത്ത്, ഡോ. നിതിൻ വിനോദ്, ആസിഫ് , ലിജോയ് ചാലക്കൽ, ഓ.ഐ.സി.സി. ഭാരവാഹികളായ ബിനു കുന്നന്താനം, രാജു കല്ലുംപുറം, ബഹ്‌റൈൻ പ്രതിഭ ഭാരവാഹികളായ മഹേഷ് മൊറാഴ, സി. വി. നാരായണൻ, പി.ടി. നാരായണൻ, കെ.എം.സി.സി. മുതിർന്ന അംഗം സി.കെ. അബ്ദു റഹ്മാൻ, എ. പി. ഫൈസൽ, കെ.സി.എ പ്രസിഡണ്ട് സേവി മാത്തുണ്ണി, വടകര സഹൃദയ വേദി പ്രസിഡണ്ട് സുരേഷ് മണ്ടോടി, സംസാ ഭാരവാഹികളായ വത്സരാജ്, ബാബു മാഹി ബഹ്‌റൈൻ പ്രവാസ ലോകത്തെ മറ്റ് സാമൂഹ്യ പ്രവർത്തകരായ, വർഗീസ് കാരിക്കൽ, ജോൺ ഐപ്പ്, ഫ്രാൻസിസ് കൈതാരത്ത്, എബ്രഹാം ജോൺ, സുനിൽ സംസ്‌കൃതി, ജാഫർ മൈദാനി, ജനാർദ്ദനൻ, നിസാർ കൊല്ലം, കെ.ടി. സലിം, കെ. ആർ. ചന്ദ്രൻ, നാസർ മഞ്ചേരി, എ.സി.എ. ബക്കർ, സൈദാലി ഡിസ്കവറി ഇസ്ലാം, ഗിയാസുല്ല, ജ്യോതിഷ് പണിക്കർ, ബഷീർ മണിയൂർ, സാനി പോൾ, ഇ കെ. പ്രദീപൻ , മാധ്യമ പ്രവർത്തകരായ രാജീവ് വെള്ളിക്കോത്ത്, സേതു രാജ് കടയ്ക്കൽ, സത്യൻ പേരാമ്പ്ര, അബ്ദുൽ ജലീൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തണൽ ചെയർമാൻ റസാഖ് മൂഴിക്കൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പി.ആർ.ഓ. റഫീഖ് അബ്ദുല്ല സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി യു.കെ. ബാലൻ പരിപാടികൾ നിയന്ത്രിച്ചു. തണൽ പോലുള്ള ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായതിൽ താൻ എന്നും അഭിമാനിക്കുന്നു എന്ന് മറുപടി പ്രസംഗത്തിൽ ഡോ. വിനോദൻ പറഞ്ഞു. ഇത്തരം അംഗീകാരങ്ങൾ മുന്നോട്ടുള്ള പ്രവർത്തങ്ങൾക്ക് എന്നും പ്രചോദനമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തണൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, ഏറിയ കമ്മിറ്റി ഭാരവാഹികൾ, തണൽ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ട്രഷറർ റഷീദ് മാഹി നന്ദി പ്രകാശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!