മനാമ :ബഹ്റൈനിലെ പൊതു – സ്വകാര്യ മേഖലകളിൽ കഴിഞ്ഞ വർഷം അവസാനത്തോടെ തൊഴിലവസരങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. 2019 ലെ വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 2020 ൽ പ്രവാസികളിൽ 9.7 ശതമാനവും ബഹ്റൈനികളിൽ 0.7 ശതമാനവുമാണ് തൊഴിൽ മേഖലയിൽ ഇടിവ് രേഖപ്പെടുത്തിയത്.
ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 ൽ 1,53,708 ഉം 2020 ൽ 1,52,678 ഉം ബഹ്റൈനികളാണ് ജോലി ചെയ്യുന്നത്. പ്രവാസികളുടെ എണ്ണത്തിൽ 2019 ൽ 5,92,233 പേർ ജോലി ചെയ്തിരുന്നിടത്തു 2020 അവസാനിച്ചപ്പോൾ 5,35,022 ആയി കുറയുകയാണുണ്ടായത്.