bahrainvartha-official-logo
Search
Close this search box.

പുതുതായി നിയമിതനായ എൽഎംആർഎ സിഇഓയുമായി തൊഴിൽ മന്ത്രി കൂടിക്കാഴ്ച നടത്തി

20210423_142510_0000

മ​നാ​മ: പു​തു​താ​യി നി​യ​മി​ത​നാ​യ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ ​റെഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) സി.​ഇ.​ഒ ജ​മാ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​ലാ​വി​യു​മാ​യി തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി​യും എ​ൽ.​എം.​ആ​ർ.​എ ചെ​യ​ർ​മാ​നു​മാ​യ ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. പു​തി​യ ചുമ​ത​ല​യി​ൽ അ​ൽ അ​ലാ​വി​ക്ക്​ എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും മ​ന്ത്രി നേ​ർ​ന്നു. തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ക്രി​യാ​ത്​​മ​ക മാ​റ്റ​മു​ണ്ടാ​ക്കാ​ൻ എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു.

പൗ​ര​ന്മാ​ർ​ക്ക്​ പ്രാ​മു​ഖ്യം ന​ൽ​കി​യ സു​സ്​​ഥി​ര​വും സ​ന്തു​ലി​ത​വു​മാ​യ തൊ​ഴി​ൽ വി​പ​ണി​യെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ര​ണം. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും എ​ൽ.​എം.​ആ​ർ.​എ​യും വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും തൊ​ഴി​ലു​ട​മ​ക​ളും ത​മ്മി​ൽ ശ​ക്​​ത​മാ​യ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. തു​ട​ക്കം മു​ത​ൽ എ​ൽ.​എം.​ആ​ർ.​എ ഈ ​രീ​തി പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തൊ​ഴി​ൽ വി​പ​ണി​യെ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നും മു​ന്നോ​ട്ട്​ ന​യി​ക്കു​ന്ന​തി​നും സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന്​ അ​ൽ അ​ലാ​വി ഉ​റ​പ്പ്​ ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!