മനാമ:കോവിഡിനെ നേരിടാൻ ദേശീയ ടാസ്‌ക്ഫോഴ്‌സ് നൽകിയ മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് നോർത്തേൺ ഗവർണർ അലി ബിൻ അൽ-ഷെയ്ഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ രംഗത്തെത്തി . കരാന, ജാനുസൻ, മകാബ, ജനബിയ എന്നീ ഗ്രാമങ്ങളിലെ നിരവധി കമ്മ്യൂണിറ്റി സെന്ററുകൾ സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം ബോധവത്കരണത്തിനായി രംഗത്തെത്തിയത്. ദേശീയ ടാസ്‌ക്ഫോഴ്‌സിന്റെയും എല്ലാ പൗരന്മാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള അധികാരികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു .
ഗവർണറുടെ ‘ഹാൻഡ് ഇൻ ഹാൻഡ് വീ ഡിഫീറ്റ്
കൊറോണ വൈറസ് പാൻഡെമിക്’ എന്ന ക്യാമ്പയിനിലൂടെ കമ്മ്യൂണിറ്റി സെന്ററുകളുടെ തലവൻമാർക്ക് ജനങ്ങൾക്കിടയിൽ കോവിഡിനെ കുറിച്ച് സാമൂഹിക അവബോധം സൃഷ്ടിക്കാൻ സാധിക്കും എന്ന് നോർത്തേൺ ഗവർണർ ചൂണ്ടിക്കാട്ടി. കോവിഡ് മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുന്ന കമ്മ്യൂണിറ്റി സെന്ററുകളുടെ ഡയറക്ടറേറ്റുകളെയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാവരും വാക്‌സിൻ സ്വീകരിക്കണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഓർമപ്പെടുത്തി.