വേതന സംരക്ഷണ സംവിധാനം മെയ് ഒന്നുമുതൽ നടപ്പിലാക്കും

wps

മനാമ :തൊഴിലുടമകളോട് വേതന സംരക്ഷണ സംവിധാനത്തിൽ ചേരാനും സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ അംഗീകൃത നടപടികൾ വഴി തൊഴിലാളികളുടെ വേതനം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സ്ഥിരമായും സമയബന്ധിതമായും കൈമാറണമെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ‌എം‌ആർ‌എ) ആവശ്യപ്പെട്ടു.

മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. മെയ് ഒന്നിന് നടപ്പാക്കുന്ന ആദ്യ ഘട്ടത്തിൽ അഞ്ഞൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഉൾപ്പെടുന്നത്. അതിന് മുന്നോടിയായി സ്ഥാപന ഉടമകളുമായും സ്വകാര്യമേഖല പ്രതിനിധികളുമായും ചർച്ച നടത്തിയെന്ന് എൽ എം ആർ എ യുടെ സി ഇ ഒ ജമാൽ അബ്ദുൽ അസീസ് അൽ അലാവി പറഞ്ഞു.
രണ്ടാംഘട്ടത്തിൽ 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് പങ്കാളികളാകാം. സെപ്റ്റംബർ ഒന്നു മുതലാണ് അവസരം. ജനുവരി ഒന്നുമുതൽ.മൂന്നാം ഘട്ടമായി ഒന്നു മുതൽ 49 ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഈ സംവിധാനം നടപ്പിലാക്കണം എന്ന് അധികൃതർ അറിയിച്ചു. ഘട്ടംഘട്ടമായി തീരുമാനം നടപ്പാക്കുന്നത് സ്വകാര്യമേഖലയെ സഹായിക്കാനുള്ള നയതന്ത്ര ഭാഗമാണെന്ന് സി ഇ ഒ പറഞ്ഞു.

ശമ്പള വിതരണത്തിൽ സുതാര്യത ഉറപ്പു വരുത്താനും വേദന സംബന്ധമായ തർക്കങ്ങൾ ഇല്ലാതാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് അൽ അലാവി പറഞ്ഞു. ഗാർഹിക ജോലിക്കാരുടെ കാര്യത്തിൽ തൊഴിലുടമകൾക്ക് സ്വമേധയാ പുതിയ തീയതി സ്വീകരിക്കാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!