മനാമ: ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് ക്രെഡിമാക്സ് ‘ദാനാത്’ എന്ന പേരിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. കാർഡ് ഉടമകൾക്കായി പ്രത്യേക ആനുകൂല്യങ്ങളും കാഷ് ബാക്ക് ഡിസ്കൗണ്ടുകളും ഉണ്ടാകും.ദാനാത് കാർഡുപയോഗിച്ച് ലുലുവിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പാൾ രണ്ട് ശതമാനം കാഷ് ബാക്ക് ലഭിക്കും.
ഷോപ്പിങ് കൂടുതൽ സൗകര്യപ്രദമാക്കാനും ചെലവ് കുറഞ്ഞതാക്കി മാറ്റാൻ ഉള്ള ശ്രമത്തിൻറ ഭാഗമായാണ് ദാനാത് കാർഡ് പുറത്തിറക്കുന്നതെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. കാർഡുടമകൾക്ക് 24 മണിക്കൂറും ഒാൺലൈൻ ബാങ്കിങ് സേവനം,ടെലിബാങ്കിങ്, കസ്റ്റമർ സർവിസ് എന്നിവയും ലഭ്യമാകും. ലോകത്തെവിടെയും ഈ കാർഡ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.