ബഹ്റൈൻ തൊഴിൽ നിയമങ്ങളെ പ്രശംസിച്ച് തൊഴിൽ സാമൂഹിക വികസന മന്ത്രി

labour minister

മനാമ :സുരക്ഷിതമായ തൊഴിൽ ഇടങ്ങൾ സൃഷ്ടിച്ച് തൊഴിലാളികളെ എല്ലാത്തരം അപകടങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും സുരക്ഷിതമാക്കാനായി ബഹ്‌റൈന് സാധിച്ചത് രാജ്യത്തെ തൊഴിൽ നിയമങ്ങൾ ശക്തമായതുകൊണ്ടാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദൻ പറഞ്ഞു.
ഇത്തരത്തിലൊരു തൊഴിൽ അന്തരീക്ഷമാണ് രാജ്യത്തിൻറെ സാമ്പത്തിക മുന്നേറ്റത്തിനായി ആവശ്യമെന്നും അതിനായി നേതൃത്വം നൽകുന്ന കിരീടവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ താത്പര്യത്തെയും പ്രശംസിച്ചു.

2021 തൊഴിലടങ്ങിലെ സുരക്ഷാ ആരോഗ്യ സംരക്ഷണ ദിനത്തിനതിന്റെ  ഭാഗമായി അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ഇത് നടപ്പിലാക്കാനായി ചേരാനുള്ള ബഹ്‌റൈന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ടുകളനുസരിച്ച് കഴിഞ്ഞ വർഷം ജോലി സ്ഥലങ്ങളിൽ 266 തൊഴിൽ അപകടങ്ങളുണ്ടായി.

2020 ൽ ഇത് 307 ആയിരുന്നു. തൊഴിൽ അപകടങ്ങളിൽ 13% കുറവുണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിൽ അപകടങ്ങൾ തടയുന്നതിന് സജീവമായ നടപടികൾ നടത്തുന്നുണ്ടന്നും വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!