മനാമ:മാസ്ക് ധരിക്കാത്തതിന് ഫൈൻ ഈടാക്കിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ച ബ്രിട്ടീഷ് യുവതിയുടെ ശിക്ഷ കുറച്ച് കോടതി. 12 മാസത്തെ ജയിൽ ശിക്ഷ ആറുമാസമാക്കിയാണ് കുറച്ചത്. മാസ്ക് ധരിക്കാത്ത സുഹൃത്തിനെ ചോദ്യംചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് യുവതി മർദ്ദിച്ചത്. ഇതേ തുടർന്ന് സ്വകാര്യ സ്കൂൾ അധ്യാപികയും വിദേശ പൗരയുമായ 39 കാരിയെ 12 മാസത്തേക്ക് ഹൈ ക്രിമിനൽ കോടതി ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ ശിക്ഷയിൽ ഇളവ് ലഭിക്കാനായി സുപ്രീം ക്രിമിനൽ കോർട്ടിൽ യുവതി അപ്പീൽ നൽകിയിരുന്നു. കോടതി വിധി പ്രകാരം ആറുമാസമായിരിക്കും ശിക്ഷ.