റവ. മാത്യൂ കെ മുതലാളിയ്ക്ക് കെ.സി.ഇ.സി യാത്രയയപ്പ് നല്‍കി

IMG-20210430-WA0005

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ “കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ” വൈസ് പ്രസിഡണ്ട് ആയി കഴിഞ്ഞ മൂന്ന്‍ വര്‍ഷക്കാലമായി സേവനം അനുഷ്ടിച്ച ബഹ്‌റൈൻ മാര്‍ത്തോമ്മാ പാരീഷ് വികാരി കൂടിയായ റവ. മാത്യൂ കെ. മുതലാളിയ്ക്ക് യാത്രയയപ്പ് നല്‍കി. കോവിഡ് നിബദ്ധനകൾ പ്രകാരം ഓണ്‍ ലൈനായി നടത്തിയ സമ്മേളനത്തിന​‍് കെ. സി. ഇ. സി. പ്രസിഡണ്ട്‌ റവ. വി. പി. ജോൺ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ്‌ സ്വാഗതം അറിയിക്കുകയും, കെ. സി. ഇ. സി. യുടെ വൈസ് പ്രസിഡണ്ടുമാരായ റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍, റവ. സാം ജോര്‍ജ്ജ്, റവ. ഫാദര്‍ റോജന്‍ പേരകത്ത്, റവ. ഫാദര്‍ നോബിന്‍ തോമസ്, റവ. ഷാബു ലോറന്‍സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റവ. മാത്യൂ കെ. മുതലാളിക്ക് കെ. സി. ഇ. സി. യുടെ ഉപഹാരം കൈമാറുകയും ചെയ്തു. തന്റെ ബഹ്‌റൈൻ പ്രാവാസകാലത്ത് സ്നേഹിക്കുകയും കരുതുകയും ചെയ്ത ഏവരോടും ഉള്ള നന്ദി അദ്ദേഹം അറിയിച്ചു.യാത്രയയപ്പ് സമ്മേളനത്തിന​‍് ട്രഷറാര്‍ മോനി ഓഡിക്കണ്ടത്തില്‍ നന്ദിയും അര്‍പ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!