ദില്ലി :ഇന്ത്യയിൽ കോവിഡ് ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3689 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 3,92,488 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,95,57,457 ആയി.കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇന്ത്യയിൽ ഇതുവരെ 2,15,542 പേർ മരിച്ചു . ഇതിനിടയിൽ ഗുജറാത്തില്‍ കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന പട്ടേൽ വെൽഫെയർ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് നേഴ്സുമാരടക്കം 19 രോഗികൾ വെന്ത് മരിച്ചു . ആഴ്ചകളായി ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്ന ദില്ലിയില്‍ സർ ഗംഗാ റാം ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ ഇന്നലെ മാത്രം ഒരു ഡോക്ടറടക്കം 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി.വകഭേദം വന്ന രോഗാണുക്കളുടെ രോഗവ്യാപനവും അതോടൊപ്പം ആശുപത്രികളിലെ കിടക്കകളുടെയും ഓക്സിജന്‍റെയും ക്ഷാമം ഇന്ത്യയെ കൂടുതൽ ദുരിതത്തിലാക്കുകയാണ് ചെയുന്നത് .