മനാമ: രാജ്യത്തിന്റെ ആരോഗ്യ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാനും ശക്തിപ്പെടുത്തുവാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന 6 ആരോഗ്യ കേന്ദ്രങ്ങൾ കൂടി തുറക്കാൻ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശം നൽകി. ഇതോടുകൂടി ഒൻപത് ആരോഗ്യ കേന്ദ്രങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കാൻ സജ്ജമാകുമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജലീല അൽ സയ്യിദ് ജവാദ് പറഞ്ഞു .അടിയന്തര കേസുകൾക്കും ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ലഭിക്കും . ചില കേന്ദ്രങ്ങളിൽ ആംബുലൻസ് സൗകര്യം ഉണ്ടാകും . ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ശക്തി പെടുത്തുവാൻ നിർദേശങ്ങൾ നൽകുന്ന പ്രിൻസ് സൽമാന്റെ പ്രവർത്തനങ്ങളെയും അദ്ദേഹത്തിന്റെ നിർദേശങ്ങൾ പ്രാബല്യത്തിൽ കൊണ്ടു വന്ന സുപ്രീം കൗൺസിൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയ്ക്കും ആരോഗ്യമന്ത്രിക്കും ഡോ. അൽ സയ്ദ് നന്ദി രേഖപ്പെടുത്തി.വിവിധ മുഖ്യ ഗവർണറേറ്റുകളിൽ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും .
മുഹറഖ് ഗവർണറേറ്റിലെ നോർത്ത് മുഹറഖ് ഹെൽത്ത് സെന്റർ, ബിബികെ സെന്റർ, ഹമദ് കനൂ ഹെൽത്ത് സെന്റർ, യൂസഫ് എഞ്ചിനീയർ ഹെൽത്ത് സെന്റർ, ജാവ് അസ്കർ സെന്റർ സതേൺ ഗവർണറേറ്റ്, സിത്ര ഹെൽത്ത് സെന്റർ, ക്യാപിറ്റൽ ഗവർണറേറ്റിലെ ജിദാഫ്സ് ഹെൽത്ത് സെന്റർ, മുഹമ്മദ് ജാസിം കനൂ ഹെൽത്ത് സെന്റർ, നോർത്തേൺ ഗവർണറേറ്റിലെ ഷെയ്ക്ക് ജാബർ ഹെൽത്ത് സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിൽ ആയിരിക്കും 24 മണിക്കൂറും പ്രവർത്തിക്കുക .