മനാമ: റമദാൻ മാസത്തിന്റെ അവസാന പത്ത് ദിവസങ്ങളിൽ ലൈലത്ത് അൽ ഖദറിനെ പ്രതീക്ഷിക്കുന്ന രാവുകളിലെ നിർദേശങ്ങൾ പുറത്തു വിട്ട് ജാഫാരി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റ്. കോവിഡിനെ നേരിടാനായി ദേശീയ ടാസ്‌ക്ഫോഴ്‌സ് പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും എൻഡോവ്‌മെന്റ് ഡയറക്ടറേറ്റ് ഓർമപ്പെടുത്തി .
ലൈലത്തുൽ ഖദർ രാവുകൾ പള്ളികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും മാത്രം ആക്കണമെന്നും ചടങ്ങുകൾക്ക് പുരുഷന്മാർ മാത്രം പങ്കെടുത്താൽ മതിയെന്നും ഡയറക്ടറേറ്റ് അറിയിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ട വർക്കും രോഗമുക്തി നേടിയവർക്കും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളത്. പള്ളികളുടെയും കമ്മിറ്റി സെൻസറുകളുടെയും ശേഷിയുടെ 30% മാത്രമേ ആളുകളെ കയറ്റാൻ പാടുള്ളൂ. 60 വയസ്സിന് മുകളിലുള്ളവരോ രോഗങ്ങൾ ഉള്ളവരോ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.