ദില്ലി : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. 2,02,82,833 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.34,47,133 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗവ്യാപനം രൂക്ഷമായി തുടരന്നതിനിടെ രാജ്യത്ത് പടരുന്ന ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാമ്പിൾ വിദഗ്ധ പഠനത്തിന് ബ്രിട്ടണിലേക്ക് അയക്കും.നിലവിലെ വാക്സീനുകൾ വൈറസിനെ ചെറുക്കാൻ ഫലപ്രദമാണോയെന്ന് പരിശോധിക്കാനാണ് ഇത്. കർണാടകത്തിൽ സ്ഥിതി ഗുരുതരമാണ്. പുലർച്ചെ ഓക്സിജൻ കിട്ടാതെ രണ്ടു രോഗികൾകൂടി മരിച്ചു. ന്യൂഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗബാധ
കുറയുന്നതായി കേന്ദ്രം അറിയിച്ചു .