ഇത്തവണ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ‘ട്രാൻസ് ജെൻഡർ’ വോട്ടർമാർ 33,109

തെരെഞ്ഞുടുപ്പു കമ്മീഷൻ്റെ പുതിയ കണക്കു പ്രകാരം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആൺ പെൺ വിഭാഗങ്ങൾക്ക് പുറമെ ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ള 33109 പേർക്ക് വോട്ടവകാശം ഉണ്ടെന്ന് റിപോർട്ടുകൾ പറയുന്നു. മൊത്തം 89 .71 കോടി വോട്ടർമാരുടെ അന്തിമ ലിസ്റ്റാണ് ഫെബ്രുവരി 22 വച്ച് കമ്മീഷൻ പുറത്തിറക്കിയത്. ഇതിൽ 46 .2 കോടി പുരുഷന്മാരും 43 .2 കോടി സ്ത്രീ വോട്ടർമാരുമാണ്. സർവീസ് കാറ്റഗറിയിൽ 16 ലക്ഷത്തി 62 ആയിരം വോട്ടർമാരുണ്ട്.