മനാമ: കോവിഡിൻറെ പ്രതിസന്ധി കാലത്ത് ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് സമാനതകളില്ലാത്ത സഹായഹസ്തമായി മാറിയ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) സേവന കൂട്ടായ്മ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ മേയ് ഏഴിന് കനിവിൻറെ ഇഫ്താർ സംഘടിപ്പിക്കുന്നു.
1500 ഓളം ഇഫ്താർ കിറ്റുകളാണ് അർഹരായവർക്ക് നൽകാൻ ലക്ഷ്യമിടുന്നത്. ഇഫ്താർ കിറ്റുകൾ സ്പോൺസർ ചെയ്തോ വാങ്ങി നൽകിയോ ഈ സംരംഭത്തിൽ പങ്കാളികളാകാമെന്ന് ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ് ഡെസ്ക് അറിയിച്ചു. ഇഫ്താർ കിറ്റുകൾ ബുക്ക് ചെയ്യാൻ 38899576, 33614955, 33040446 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്ട്സ്ആപ് അയക്കുകയോ ചെയ്യാവുന്നതാണ്.