മനാമ: 2021- 22 വർഷത്തെ സാംസ ഭാരവാഹികളുടെ സ്ഥാനരോഹണവും പ്രവർത്തനോത്ഘാടനവും ഏപ്രിൽ 30ന് ഓൺ ലൈൻ സൂം മീറ്റിംഗിൽ കൂടി നടത്തപെട്ടു. സാംസ പ്രസിഡന്റ് ശ്രീ മനീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും ആയ ശ്രീമതി ഷെമിലി പി ജോൺ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. സാംസ സെക്രട്ടറി ശ്രീമതി നിർമല ജേക്കബ് സ്വാഗതവും, ബാബു മാഹി, മുരളികൃഷ്ണൻ, ജീജോ ജോർജ്, റിയാസ് കല്ലമ്പലം, അനിൽ കുട്ടോത്ത്, വത്സരാജ്, അനിൽ കുമാർ എന്നിവർ ആശംസകളും അറിയിച്ചു. തുടർന്ന് സാംസയുടെ ചാരിറ്റി പ്രവർത്തനമായ “സ്നേഹ സാന്ത്വനം” ന്റെ ഭാഗമായി മെയ് മാസം 28 ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് രക്‌തദാന ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.