മനാമ: കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് സോഷ്യൽ വെൽഫയർ അസോസിയേഷന്റെ ജനസേവന വിഭാഗമായ വെൽകെയർ നൽകി വരുന്ന സേവനങ്ങൾക്ക് കരുത്ത് പകർന്ന് ലോജിസ്റ്റിക് ടീമായ DHL ഉം. ബഹ്റൈനിലെ സുമനസുകളുടെ സഹായത്തോടെ നിത്യേന ലേബർ ക്യാമ്പുകളിലും കുറഞ്ഞ വരുമാനക്കാർക്കിടയിലും വെൽകെയർ നടത്തി വരുന്ന ഫുഡ് കിറ്റ് വിതരണത്തിലാണ് DHL വെൽകെയറുമായി സഹകരിക്കുന്നത്.
കോവിഡ് ഭീതിക്കും വിശപ്പിനുമിടയിൽ കഴിയുന്ന പ്രവാസികൾക്കായി കോവിഡ് പ്രതിസന്ധി തുടങ്ങിയപ്പോൾ വെൽകെയർ ആരംഭിച്ച “അടുപ്പം കുറഞ്ഞാലും അടുപ്പുകൾ പുകയണം” സാന്ത്വനപദ്ധതി തുടരുന്നതായും ഭാരവാഹികൾ അറിയിച്ചു.