പ്രവര്‍ത്തനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് ആലപ്പുഴ അന്തര്‍ദേശീയ പ്രവാസി കമ്മീഷന്‍

alappy

മനാമ: ആലപ്പുഴ അന്തര്‍ദേശീയ പ്രവാസി കമ്മീഷന്‍ മെംബര്‍ഷിപ്പ് ഉപസമിതിയുടെ പ്രത്യേക യോഗം ചേര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവര്‍ത്തക സമിതി തിരഞ്ഞെടുത്ത മെംബര്‍ഷിപ്പ് ഉപസമിതിയില്‍ ഫ്ളീഷിയ ജോണി ചെയര്‍പേഴ്‌സണ്‍ ആയും സംഘടനയുടെ വൈസ് പ്രസിഡന്റ് രാജു ജേക്കബ് എക്‌സ് ഒഫീഷ്യോ ആയും പീറ്റര്‍ സോളമന്‍ (ബഹ്റൈന്‍) കോഓര്‍ഡിനേറ്റര്‍ ആയും പങ്കെടുത്തു. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തി സമിതി കൂടുതല്‍ വിപുലീകരിക്കാന്‍ തീരുമാനിക്കുകയുണ്ടായി. യോഗത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ കൊറോണ കാലഘട്ടത്തില്‍ അഭിവന്ദ്യ പിതാവിന്റെയും നെയ്തല്‍ റേഡിയോ ടീമിന്റെയും പ്രത്യേക താല്പര്യ പ്രകാരം സ്‌നേഹവും കരുതലുമായി ഒത്തുചേര്‍ന്ന ടീം പിന്നീട് ആലപ്പുഴ രൂപതയുടെ കീഴിലുള്ള മൈഗ്രന്റ് കമ്മീഷന്റെ ഭാഗമാകുകയായിരുന്നു. പിതാവ് രക്ഷാധികാരിയായും ഫാ.തോമസ് ഷൈജു ഡയറക്ടറായും വിവിധ രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരും ഉള്‍പ്പെട്ട ഒരു കേന്ദ്ര കമ്മിറ്റി നിലവില്‍ വരുകയും ചെയ്തതിന്റെ ഫലമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടപ്പില്‍ വരുത്തികൊണ്ടിരിക്കുകയാണ്. ആലപ്പുഴ അന്തര്‍ദേശീയ പ്രവാസി കൂട്ടായ്മയില്‍ ഇറ്റലി, ബഹ്റൈന്‍, കുവൈത്ത്, സൗദി, ഒമാന്‍, യു.എ.ഇ, ഖത്തര്‍, സ്‌പെയിന്‍, യു.കെ., അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ സംഘടനയുടെ സാന്നിധ്യം ഇതിനോടകം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അമേരിക്ക, കാനഡ, ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള നടപടികളിലാണ്. ഈവര്‍ഷം 20 രാജ്യങ്ങളില്‍ സംഘടനയുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് സമിതിയുടെ പ്രഥമ ലക്ഷ്യം. സൊസൈറ്റി രൂപീകരണത്തോടു കൂടി കൂടുതല്‍ രാജ്യങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. മീഡിയ ഉപസമിതിയുമായി ചേര്‍ന്ന് മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. സ്വന്തമായി സോഷ്യല്‍ മീഡിയയും, വെബ്‌സൈറ്റും ഉള്ളതുകൊണ്ട് കൂടുതലായി സംഘടനയെ പരിചയപ്പെടുത്തുവാനും, അംഗങ്ങളുമായി ആശയവിനിമയം നടത്തുവാനും സാധിക്കുന്നുണ്ട് എന്ന വിലയിരുത്തല്‍ ഉണ്ടായി. സംഘടനയെ പരിചയപ്പെടുത്തി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആലപ്പുഴ രൂപതയിലെ എല്ലാ ഇടവകകളിലും സംഘടന പ്രതിനിധി പീറ്റര്‍ സോളമന്‍ സന്ദര്‍ശനം നടത്തുകയും ഇടവക വികാരിമാരുമായി ആശയവിനിമയം നടത്തുകയും ആവശ്യമായ പിന്തുണ ഉറപ്പിക്കുകയും ചെയ്തു. കേരളത്തില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിയ പീറ്റര്‍ സോളമന്റെ ഈ പ്രവര്‍ത്തനത്തെ കേന്ദ്ര കമ്മിറ്റിയും പ്രവര്‍ത്തക സമിതിയും പ്രത്യേകം പ്രശംസിച്ചു.

ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി, 2021 ഡിസംബര്‍ ആകുമ്പോഴേക്കും 20 രാജ്യങ്ങളില്‍ സംഘടനയെ വളര്‍ത്തുക, സംഘടനയുടെ അംഗബലം ഉയര്‍ത്തുക, ആലപ്പുഴ അന്തര്‍ദേശീയ പ്രവാസി സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഏവരെയും (നിയമാവലിക്കു അനുസൃതമായി) സ്വാഗതം ചെയ്യുക, മറ്റു സമിതികളുമായി ചേര്‍ന്ന് മെംബര്‍ഷിപ് ക്യാമ്പയിനുകള്‍ നടത്തുക, കഴിവുള്ള അംഗങ്ങളെ പൊതുവേദികളില്‍ ആദരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പ്രവാസി കുടുംബ സംഗമങ്ങള്‍, പരിശീലന പരിപാടികള്‍, കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, തൊഴില്‍ പരിശീലന പരിപാടികള്‍, ചാരിറ്റി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വഴി കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുക, പ്രവാസ ജീവിതം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തി നാട്ടില്‍ സംഘടനക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുക, പ്രവാസികളുടെ നാട്ടിലെ പലവിധമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങുക, ഗവണ്‍മെന്റ് / ലോക്കല്‍ ഗവര്‍മെന്റ് സ്ഥാപനങ്ങളുമായുള്ള ഇടപാടുകളില്‍ കഴിയുന്ന വിധത്തിലുള്ള സഹായങ്ങള്‍ ഒരുക്കുക എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനും തീരുമാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!