മനാമ: ലോക പ്രശസ്ത കവിയും സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ സച്ചിദാനന്ദൻ മാഷിനെതിരെ വിലക്കേർപ്പെടുത്തിയ ഫേസ്ബുക്ക് നടപടിയിൽ പ്രതിഷേധിക്കുകയും സച്ചിദാനന്ദൻ മാഷിന് ഉപാധികളില്ലാത്ത ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി പ്രേരണ ബഹ്‌റൈൻ. സംഘ പരിവാറിനെയും ഭരണാധികാരികളെയും വിമർശിച്ചത്തിന്റെ പേരിലുള്ള ഈ നടപടി തീർത്തും അപലപനീയമാണ്. ജനാധിപത്യത്തിലെ പുതിയ സാധ്യതകളായ നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളെയും വിമർശനങ്ങളെയും ഭയക്കുകയും അവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇത്തരം ശ്രമങ്ങളെ തുറന്നു കാട്ടേണ്ടതും എതിർക്കേണ്ടതും സാമൂഹ്യ നീതിയിൽ വിശ്വസിക്കുന്ന ഓരോ മനുഷ്യന്റെയും കടമയാണെന്ന് പ്രേരണ ബഹ്റിൻ പുറത്തിറക്കിയ പ്രതിഷേധക്കുറിപ്പിൽ അറിയിച്ചു.