സാംസയുടെ ലേഡീസ് വിംഗ് അഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗം 7 മെയ് 2021നു ഓൺലൈൻ ആയി നടത്തിപ്പെട്ടു. പ്രസിഡന്റ് ശ്രീമതി സിത്താരയുടെ അധ്യക്ഷതയിൽ കൂടിയ യോഗം സെക്രട്ടറി അമ്പിളി സതീഷ് സ്വാഗതം നിർവഹിച്ചു.
തുടർന്ന് ലേഡീസ് വിംഗ് സെക്രട്ടറി അമ്പിളി സതീഷ് പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ഗീത ബാലു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കുകയും ചർച്ചകൾക്ക് ശേഷം യോഗം റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു. 2021-22 വർഷത്തേക്കുള്ള 21 അംഗ എക്സിക്യൂട്ടീവ് പാനൽ സാംസ ട്രഷറർ വൽസരാജ് അവതരിപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തു. സാംസ പ്രസിഡന്റ് മനീഷ്, സെക്രട്ടറി നിർമ്മല ജേക്കബ്, ട്രഷറർ വൽസരാജ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
2021-22 വർഷത്തെ സാംസ വനിതാ വിംഗ് ഭാരവാഹികൾ:
1. ഇൻഷ റിയാസ് (പ്രസിഡന്റ്)
2. ഹർഷ ബബീഷ് (വൈസ് പ്രസിഡന്റ്)
3. ഗീത ബാലു (സെക്രട്ടറി)
4. രജിത ബൈജു (ജോയിന്റ് സെക്രട്ടറി)
5. ബീന ജിജൊ (ട്രഷറർ)