ബഹ്റൈൻ ചെർപ്പുളശ്ശേരി കൂട്ടായ്മയുടെ രൂപീകരണ ആലോചനായോഗം നടന്നു

മനാമ: ബഹ്റൈൻ ചെർപ്പുളശ്ശേരി കൂട്ടായ്മ രൂപീകരിക്കാനുള്ള ആലോചനായോഗം ഷമീർ പാക്കറത്തിന്റെ അദ്യക്ഷതയിൽ ഗുദേബിയയിൽ ഫഹ്ദാൻ ഗ്രൂപ്പിന്റെ ഓഫീസിൽ ചേർന്നു. ജാതിയും, മതവും രാഷ്ട്രീയവും മനുഷ്യ മനസ്സുകളെ അകറ്റുമ്പോഴും പിറന്ന നാടിന്റ പേരിൽ എല്ലാ ഭിന്നിപ്പുകളെയും മറന്നു കൊണ്ട് തൊഴിൽ തേടി ബഹറിനിൽ എത്തിച്ചേർന്ന ചെർപ്പുളശ്ശേരിക്കാരുടെ കൂട്ടായ്മയാണ് ചെർപ്പുളശ്ശേരി കൂട്ടായ്മയുടെ ഉദ്ധേശം,കൂട്ടായ്മയുടെ പ്രധാന പ്രവർത്തനമേഖലകൾ ജീവകാരുണ്യം, സാംസ്കാരികം, കായികം, വിദ്യാഭ്യാസം എന്നിവയായിരിക്കും, ചെർപ്പുള്ളശ്ശേരി മുനിസിപ്പാലിറ്റി, നെല്ലായ, വല്ലപ്പുഴ, ചളവറ, വെള്ളിനേഴി പഞ്ചായത്തുകളിൽ നിന്നുള്ള ബഹ്റൈൻ പ്രവാസികളുടെ കുടുംബ സംഗമം ഏപ്രിൽ 19 ന് നടത്തുവാനും, മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങുവാനും തീരുമാനിച്ചു.കൂടുതൽ വിവരങ്ങൾക്കും,അംഗളാകുവാനും താൽപര്യമുള്ളവർക്ക് ഷമീർ കൊല്ലത്ത് 33602505 ബിനീഷ് 36702928 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.