മനാമ: ബഹറിനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ഒരുവർഷം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ആഘോഷപരിപാടികൾ ആയിരിക്കും നടപ്പിലാക്കുക എന്ന പ്രസിഡൻറ് ശ്രീ. സേവി മാത്തുണ്ണി ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആഘോഷപരിപാടികൾക്ക് ആയി മുൻ പ്രസിഡണ്ട് ശ്രീ. എബ്രഹാം ജോൺ ചെയർമാനായുള്ള വിപുലമായ സംഘാടകസമിതിക്ക് രൂപംകൊടുത്തു. ശ്രി പി പി ചാക്കുണ്ണി യുടെ നേതൃത്വത്തിൽ എല്ലാ മുൻ പ്രെസിഡന്റുമാരും രക്ഷാധികാരികളായിരിക്കും.
ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ആദ്യപടിയായി സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഗോൾഡൻ ജൂബിലി ബാൻക്വറ്റ് മാർച്ച് മാസം പതിനാലാം തിയതി വ്യാഴാഴ്ച വൈകീട്ട് 7.30 മുതൽ 10.30 വരെ Zallaq -ഉള്ള SOFITEL ഹോട്ടലിൽ വച്ച് നടത്തപ്പെടും എന്ന് കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. വർഗീസ് കാരക്കൽ, ചാരിറ്റി കമ്മിറ്റി ഹെഡ് ശ്രീ. ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു.
പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചാരിറ്റി ഹെഡ് ഫ്രാൻസിസ് കൈതാരത്ത് (39834729) -മായി ബന്ധപ്പെടാവുന്നതാണ്.