മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സ്വര്‍ഗ്ഗാരോഹണപ്പെരുന്നാളിനു ശേഷം ഉള്ള കാത്തിരുപ്പ് ദിനങ്ങളോടനുബന്ധിച്ച് ധ്യാന യോഗങ്ങൾ നടത്തപ്പെടുന്നതാണ്. ഇടവകയുടെ പ്രാര്‍ത്ഥനാ വിഭാഗമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 2021 മെയ് 17, 18, 20 (തിങ്കള്‍, ചൊവ്വ, വ്യാഴം) തീയതികളില്‍ വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യ നമസ്ക്കാരം, ഗാനശുശ്രൂഷ, ദൈവ വചന ധ്യാനം എന്നിവയോടുകൂടിയാണ് ധ്യാനം നടക്കുന്നത്. പ്രശസ്ത ധ്യാന ഗുരുവും കുറ്റമ്പള്ളി മാര്‍ ഏലിയ ഓര്‍ത്തഡോക്സ് പള്ളി വികാരിയുമായ റവ. ഫാദര്‍ കെ. കെ. വര്‍ഗ്ഗീസ് ആണ് ഈ വര്‍ഷത്തെ വചന ശുശ്രൂഷയ്ക്ക് നേത്യത്വം നല്‍കുന്നത് എന്നും, ഇടവക മാനേജിംഗ് കമ്മറ്റിയുടെ പിന്തുണയോട് കൂടി കോവിഡ് നിബദ്ധനകൾ പ്രകാരം ശുശ്രൂഷകള്‍ എല്ലാം ഓണ്‍ ലൈനായി ഇടവകയുടെ ഫെയ്സ്ബുക്ക് പേജ് വഴി ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതാണെന്നും വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ്, സെന്റ് പോള്‍സ് സുവിശേഷ സംഘം സെക്രട്ടറി സജി ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.