മനാമ: രാജ്യത്തെ അഞ്ച് പ്രധാന നാൽക്കവലകൾ മോടിപിടിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുൻസിപ്പാലിറ്റി നഗരാസൂത്രണ മന്ത്രി എസാം ബിൻ അബ്ദുല്ല ഖലീഫ്. ഈ വർഷം പകുതിയോടെ പദ്ധതിക്കുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വർഷാവസാനത്തോടുകൂടി പണികൾ ആരംഭിക്കാനാണ് തീരുമാനം.
സൽമാൻ പോർട്ട്, ജനാബിയ, ഷെയ്ഖ് ഇസാ റോഡ്, ഷെയ്ഖ് ഖലീഫ റോഡിനെ സലാം റോഡുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷൻ എന്നിവിടങ്ങളിലാണ് മോടിപിടിപ്പിക്കാൻ ഉള്ള പദ്ധതി നടപ്പിലാക്കുന്നത്.
പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലുമായി സഹകരിച്ച് ഹരിതവത്കരണത്തിന് ആവശ്യമായ മരങ്ങൾ തിരഞ്ഞെടുക്കുമെന്നും ബഹ്‌റൈന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തൈകൾ ഇവിടെ വെച്ചുപിടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ കൂടുതൽ ഹരിതാഭം ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.