bahrainvartha-official-logo
Search
Close this search box.

കോസ് വേ തുറന്നു; നിയന്ത്രണങ്ങൾ പാലിച്ച് ആദ്യ ദിനം തന്നെ ബഹ്റൈനിലേക്ക് സഞ്ചാരികളുടെ പ്രവാഹം

causeway reopen

മനാമ: ഏറെ നാളത്തെ ഇടവേളക്കു ശേഷം സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നും ബഹ്റൈനിലേക്ക് യാത്രക്കാർ എത്തിത്തുടങ്ങി. യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ നേരത്തെ തന്നെ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കിയിരുന്നു. ഇന്ന് മെയ് 17 മു​ത​ൽ സൗ​ദി അ​റേ​ബ്യ അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​ക​ൾ തു​റ​​ന്ന​തോ​ടെ പ്രതീക്ഷകളെ അന്വർത്ഥമാക്കും വിധമായിരുന്നു അർദ്ധ രാത്രി മുതൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളു​ടെ ഒഴുക്ക്. ഇന്നലെ അർധരാത്രിയോടെ അതിർത്തികൾ തുറക്കാൻ കാത്തു വാഹനങ്ങളുടെ നീണ്ട നിര തന്നെ കോസ്‌വേ യിൽ ദൃശ്യമായിരുന്നു.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ച്​ കോ​സ്​​വേ അ​തോ​റി​റ്റി കഴിഞ്ഞ ദിവസം തന്നെ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കിയിട്ടുണ്ട്.

കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക​യോ കോ​വി​ഡ്​ മു​ക്​​തി നേ​ടു​ക​യോ ചെ​യ്​​ത യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ സൗ​ദി​യി​ൽ ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഇ​വ​ർ സൗ​ദി അ​റേ​ബ്യ​യു​ടെ ത​വ​ക്ക​ൽ​ന മൊ​ബൈ​ൽ ആ​പ്പി​ൽ ഇ​തിൻറെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ കോ​വി​ഡ്​ ഇ​ൻ​ഷു​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടെ​ങ്കി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും മൊ​ബൈ​ൽ ആ​പ്പി​ൽ കു​ത്തി​വെ​പ്പിൻറെ​യോ രോ​ഗ​മു​ക്​​തി​യു​ടെ​യോ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം.

സൗ​ദി പൗ​ര​ന്മാ​ർ​ക്ക്​ കോ​സ്​​വേ വ​ഴി സൗ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കുമ്പോൾ അ​ധി​ക നി​യ​​ന്ത്ര​ണ​ങ്ങ​ളി​ല്ല. എ​ന്നാ​ൽ, മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ സാ​മ്പ്​​ൾ എ​ടു​ത്ത്​ 72 മ​ണി​ക്കൂ​ർ ക​ഴി​യാ​ത്ത നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കു​ത്തി​വെ​പ്പ്​ ന​ട​ത്തി​​യോ ​രോ​ഗ​മു​ക്​​തി നേ​ടി​യോ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന ഈ​ദ്​ മു​ത​ൽ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!