മനാമ: പ്രവാസികളിൽ വർദ്ധിച്ചു വരുന്ന ഹൃദയാഘാത മരണങ്ങളും ആത്മഹത്യകൾക്കുമെതിരെ മുഹറഖ് മലയാളി സമാജം സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസും MMS സർഗ്ഗവേദിയുടെ കലാവിരുന്നും മാർച്ച് 15 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ മുഹറഖ് കാസിനോ ഡാനാ ഫുഡ് സ്റ്റഫിനു സമീപമുള്ള ജാസിം അൽ ഷുക്ക്ർ മജ്ലിസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖലീഫാ മഖ്വാവി കോന്റ്രാക്റ്റിംഗ് കമ്പനിയുടെ സഹകരണത്തോടെയാണു ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഹൃദയാരോഗ്യ ക്ലാസും മെഡിക്കൽ ചെക്കപ്പിനും KIMS ഹോസ്പിറ്റൽ നേതൃത്വം നൽകും. ആത്മഹത്യക്കെതിരെയുളള കൗൺസിലിംഗ് ക്ലാസ് പ്രശസ്ത കൗൺസിലർ ലത്തീഫ് കോളിക്കൽ നേതൃത്വം നൽകും. കൂടുതൽ വിവരങൾക്ക് ബന്ധപ്പെടാം, പ്രസിഡന്റ്: അനസ് റഹിം- 33874100, സെക്രട്ടറി: സുജ ആനന്ദ്- 35615543.