മനാമ: കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ 2021-2022 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ഓൺലൈനിൽ നടത്തിയ തെരഞ്ഞെടുപ്പിന് പ്രസിഡൻറ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി രാജേഷ് വി.കെ, ട്രഷറർ ഷിബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
പ്രസിഡൻറായി എ.പി അബ്ദുൽ സലാം, ജനറൽ സെക്രട്ടറിയായി മനു തറയ്യത്ത്, ട്രഷററായി തോമസ് വർഗീസ് ചുങ്കത്തിൽ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ജംഷിദ് കൂറ്റമ്പാറ, സുബിൻ മുത്തേടം (വൈസ് പ്രസിഡൻറ്), ജ്യോതിഷ് പുളിക്കൽ, റസാഖ് കരുളായി (ജോ. സെക്രട്ടറി), അരുൺ കൃഷ്ണ (എൻറർടെയ്ൻമെൻറ് കൺവീനർ), ബഷീർ വടപുറം (ചാരിറ്റി കൺവീനർ), ആഷിഫ് വടപുറം (സ്പോർട്സ് വിങ് കൺവീനർ), അൻവർ കരുളായി (മീഡിയ, ജോബ് സെൽ കൺവീനർ). 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപവത്കരിച്ചു.