മനാമ: പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞാൽ ആദ്യം തന്നെ ബി അവെയർ ആപ്പിൽ ഇത് രേഖപ്പെടുത്തണം. തുടർന്ന്, നേരിട്ട് ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ എത്തി ഡ്രൈവ് ത്രൂ പി.സി.ആർ ടെസ്റ്റ് നടത്തണം. ഇവർ 444 എന്ന നമ്പറിൽ വിളിക്കേണ്ട ആവിശ്യമില്ല. റാപിഡ് ടെസ്റ്റ് ഉപകരണം വായുകടക്കാത്ത സുതാര്യമായ ബാഗിൽ കൊണ്ടുപോകണം.
റാപിഡ് ടെസ്റ്റിൽ പോസിറ്റിവായാൽ ഐസൊലേഷനിൽ പോവുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.