ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നതിൽ തടസം; ട്വിറ്ററിൽ ട്രെന്റിംഗ് ആയി  #FacebookDown #InstagramDown ഹാഷ് ടാഗുകൾ

വാഷിങ്ടണ്‍: ഫേസ്ബുക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ ലോകമെമ്പാടും തടസപ്പെട്ടു, പുതിയ പോസ്റ്റ് ക്രിയേറ്റ് ചെയ്യാനും മീഡിയ ഫയലുകൾ ഷെയർ ചെയ്യാനും സാധിക്കുന്നില്ലെന്ന് നിരവധി പേർ #facebookdown #Instagramdown എന്നീ ഹാഷ് ടാഗുകളോടെ ട്വിറ്ററിൽ കുറിച്ചു. ബഹ്റൈൻ സമയം രാത്രി 7:30 മണിയോടെയാണ് ഫേസ്ബുക് പലർക്കും പ്രവർത്തന രഹിതമായത്.  നിമിഷങ്ങൾക്കകം ഇൻസ്റ്റഗ്രാമും സമാനമായ പ്രശ്നം നേരിട്ടു. ഫേസ്ബുക് തുറക്കാൻ ആകുമെങ്കിലും  പോസ്റ്റുകൾക്ക് കമന്റ ചെയ്യാനോ വായിക്കാനോ പുതിയ പോസ്റ്റുകൾ ചെയ്യാനോ ആകുന്നില്ല എന്നാണ് ഭൂരിപക്ഷം ഉപഭോക്താക്കളും പരാതിപ്പെട്ടത്. ലോഗ് ഔട്ട് ആയവർക്ക് ലോഗിൻ  ചെയ്യാനും സാധിക്കുന്നുണ്ടായിരുന്നില്ല. വാട്സാപ്പിലും മീഡിയ ഫയൽ ഷെയർ ചെയ്യാൻ പലർക്കും തടസം നേരിട്ടു. പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും ഫേസ്ബുക് ട്വിറ്ററിൽ അറിയിച്ചു.

ഇന്ന് രാവിലെ ജി മെയില്‍ സേവനങ്ങള്‍ക്കും തടസം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മെസഞ്ചര്‍ സംവിധാനങ്ങള്‍ തടസമില്ലെങ്കിലും പലയിടങ്ങളിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനോ കമന്‍റുകളിടാനോ സാധിക്കുന്നില്ല.  അതേസമയം പ്രശ്നം  ഡി ഡോസ് അറ്റാക്ക് മൂലം അല്ല എന്നും ഫേസ്ബുക് അറിയിച്ചു.

ഒരു സർവീസ് ഉപയോഗിക്കാൻ ആ സെർവറിന് സാധിക്കാവുന്നതിൽ / കൈകാര്യം ചെയ്യാവുന്നതിൽ അധികം റിക്വസ്റ്റ് അയക്കുന്ന രീതിയില്‍ അതിനായി ഹാക്കർ മാർ പ്രത്യകം കോഡ് സെറ്റ് ചെയ്ത് നടത്തുന്ന ആക്രമണം ആണ് ഡി ഡോസ് (Denial-of-service attack) അറ്റാക്ക്. ഇതല്ല സംഭവിച്ചതെന്ന് ഫെസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഗൗരവമേറിയ വീഴ്ചയാണ് സംഭവിച്ചതെന്ന് പലരും വിലയിരുത്തി. #FacebookDown #InstagramDown എന്നീ ഹാഷ് ടാഗുകൾ ട്വിറ്ററിൽ ട്രെൻറിംഗ് ആണ്.